കാതലൊക്കെ ചിതലുതിന്ന
ധർമ്മ വീഥി തോറും നാം
വിശ്വാസത്തിൻ ഭാണ്ഡം പേറി
അന്ധരായ്, കഴുത പോൽ
ഒരോരുത്തരോരോന്നും
പറഞ്ഞെന്നും പറഞ്ഞു നാം
സ്വന്തമന്തഃസത്യം വിട്ട-
കന്നകന്നു പോകുന്നു
(ബുദ്ധനിങ്ങനെ പറഞ്ഞ,
കൃഷ്ണനങ്ങനെ പറഞ്ഞു,
ക്രിസ്‌തുവിങ്ങനെ പറഞ്ഞു….,
മുഹമ്മദങ്ങനെ പറഞ്ഞു……)
എൻവിചാര, മെന്റെ വാണി,
എൻ പ്രവൃത്തിയിൽ
എന്റെ ഭാവി ബീജമെന്ന-
റിഞ്ഞീടുന്നതില്ല ഞാൻ.
എന്റെ സൗഖ്യ,മെന്റെ ദുഃഖ-
മെന്റകത്തുതാനെന്നു
ജാഗരൂകരാകുവിൻ
വരിക്കുവിൻ സ്വ മംഗളം
Generated from archived content: poem7_nov23_06.html Author: mr-rajeshwari-bhilay