പൊട്ടാതെ പോകട്ടെ! ബോംബുകൾ
എത്രമേൽ ശക്തിയിൽ ആരെറിഞ്ഞീടിലും
ആർക്കെതിരാകിലും എങ്ങുനിന്നാകിലും
ആറ്റംബോംബുകൾ പൊട്ടാതെ പോകട്ടെ!
ദൈവമേ ഒറ്റെണ്ണം പൊട്ടാതെ പോകട്ടെ
പൊട്ടാതെ പോകട്ടെ! തന്ത്രികൾ
എത്രമേൽ ശക്തിയിൽ ആരുമീട്ടീടിലും
സ്വര-രാഗ-ഗീതങ്ങൾ ഏതുതാനാകിലും
വീണക്കമ്പികൾ പൊട്ടാതെ പോകട്ടെ!
ദൈവമേ ഒറ്റെണ്ണം പൊട്ടാതെ പോകട്ടെ
Generated from archived content: poem18-jan.html Author: mr-rajeshwari-bhilay