സേവയിൽ നിന്നും പലരും തെറിക്കിലും
പോവുകയില്ല ഞാൻ പിന്നോട്ടൊരിക്കലും
ശുദ്ധജലത്തിന്നുറവ വരുത്തുവാൻ
ശുദ്ധജലക്ഷാമമില്ലാതെയാക്കുവാൻ
പാരിൽവരുന്നവരൾച്ചയകറ്റുവാൻ
താരും ഹരിതാഭയും വളർത്തീടുവാൻ
എന്നെ മുഴുവനായ്‌ക്കൊല്ലാതിരിക്കുക
എന്നെ നൽമിത്രമായ് മാത്രം ഗണിക്കുക
കുന്നെന്നൊരെന്നെ നിശ്ശേഷം
തകർക്കുകിൽ നിന്നെ നീ തീക്കൊള്ളി
കൊണ്ടുചൊറിയൽതാൻ
Generated from archived content: poem8_jun28_07.html Author: mpr_muttannur