മഹാബലിയുടെ ശങ്ക

എനിക്കുതെറ്റിയോ മാർഗ്ഗം

ഇനിയെങ്ങോട്ട്‌ പോകണം?

മലനാട്ടിൽ പ്രവേശിക്കേ

മലനാടില്ല കാണുവാൻ!

ഏവമോതും മാബലിക്കു

പാവം നാടോതിയുത്തരം

വിരൂപമാക്കിയെൻ മേനി

പാരമെൻ മക്കൾ നിർദ്ദയർ

കേരളം തന്നെയീ ഭാഗം

അരുളൂമാപ്പ്‌ മാബലീ

പൂർവ്വ സ്ഥിതിക്കായി ഭക്തി-

പൂർവ്വം പ്രാർത്ഥിക്ക താങ്കളും.

Generated from archived content: poem7_aug.html Author: mpr_muttannur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English