കാലത്ത് 6.45-നുളള റേഡിയോ വാർത്ത കേൾക്കാൻ അയാൾ കാതു കൂർപ്പിച്ചിരുന്നു. ഓഫിസിൽനിന്നും കൂട്ടുകാരോട് ബെറ്റുവെച്ചാണ് ഇന്നലെ പോന്നിരിക്കുന്നത്. ഒരു കർഷകൻ കൂടി ഇന്നു മരിക്കും. മരിച്ചാൽ തനിക്ക് നൂറുരൂപ. ഇല്ലെങ്കിൽ സുഹൃത്തിന്.
ദൈവമേ എന്നെ രക്ഷിക്കണേ. അയാൾ മനസ്സിൽ പ്രാർത്ഥിച്ചു. വാർത്തകൾ തുടർന്നു….“വയനാട്ടിൽ ഒരു കർഷകൻകൂടി കടബാദ്ധ്യതയാൽ ആത്മഹത്യ ചെയ്‌തു..”
“ദൈവം രക്ഷിച്ചു. ”അയാൾ ചാടിയെണീറ്റു. സാധാരണ എടുക്കാറുളള ബാഗുപോലും വീട്ടിലിട്ട് അയാൾ ഓഫീസ്സിലേക്ക് കുതിച്ചു.
Generated from archived content: story1_oct.html Author: moorkkothu-balachandran