അജ്ഞാതൻ

അജ്ഞാതൻ അവരുടെ കാൽക്കീഴിൽ പ്രജ്ഞയറ്റുകിടന്നു. പാതി തുറന്ന കണ്ണുകൾ അവരിൽ ആരെയോ തിരയുന്നതുപോലെ. ചുറ്റുവട്ടവും നിന്നവർ അയാളെ തുറിച്ചു നോക്കി.

‘ഹിന്ദു’വല്ല

‘മുസ്ലീമുമല്ല- ക്രിസ്‌ത്യാനിയായിരിക്കാൻ വകയില്ല’ – അവർ പരസ്‌പരം പറഞ്ഞു.

പോലീസ്‌ ജീപ്പു കണ്ടപ്പോൾ അവർ ചിതറിയോടി. എന്നാലും അയാളെ തേടി കുറെപേർ വരിവരിയായി വരുന്നുണ്ടായിരുന്നു-ഒരുപറ്റം ഉറുമ്പുകൾ!

Generated from archived content: story1_apr23.html Author: moorkkothu-balachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here