ദുഃഖങ്ങളിൽ കോർത്ത
ദുരിതങ്ങൾ
സ്‌നേഹങ്ങളിൽ വിടർന്ന
മോഹങ്ങൾ
കൊച്ചു സ്വപ്‌നങ്ങളിൽ
തകർന്ന പാഴ്‌ചിന്തകൾ
ബാക്കിയാക്കുന്നു.
ജീവിതത്തിന്റെ ക്രൂരമുഖങ്ങൾ
പൊളളുന്ന നഗ്നസത്യങ്ങൾ
യാത്രാപഥങ്ങളിൽ
പേക്കൂത്ത് തുളളി
പിൻതുടരുന്ന പ്രതീക്ഷകൾ
നേരിയവെളിച്ചം
തെല്ലൊരാശ്വാസമായ്
ബാക്കിയാകുന്നു.
Generated from archived content: poem3_oct.html Author: mithram_ilamadu