എന്തോ ഒന്ന് മറന്നതുപോലെ അയാൾ വീട്ടിലെത്തി വന്നപ്പോഴെ ഭാര്യ തിരക്കി. കുട്ടികൾക്ക് ആവശ്യമുള്ള സാധനങ്ങളും എനിക്കുള്ള സാരിയും വാങ്ങിയിട്ടുണ്ടല്ലോ…. ഒന്നും മറന്നിട്ടില്ല. അയാൾ ഒരു നിമിഷം ഓർത്തിട്ടെന്നോണം പറഞ്ഞു. ഷർട്ട് ഊരിയിടാൻ മുറിക്കകത്തേയ്‌ക്ക് കയറിയപ്പോൾ പുറത്തെവിടെയോ ചുമകേട്ടു. അയ്യോ…….. അമ്മയുടെ മരുന്ന്……
Generated from archived content: story1_feb5_10.html Author: mithram_babu