കാളവണ്ടി

ഉള്ളിലൊരു കുഗ്രാമമുണ്ട്‌

കുഗ്രാമത്തിലൊരു മൺകുടിലുണ്ട്‌,

കുടിൽ മുറ്റത്തൊരു കൊന്നമരമുണ്ട്‌,

കൊന്നമരം നിറയെ

സ്വർണ്ണമണിചിലങ്കകളുണ്ട്‌.

‘അയ്യയ്യേ… കാല്‌പനിക’മെന്നാരോ

മുരളുന്നുണ്ടല്ലോ

ചങ്ങാതീ,

നിന്റെ ബഹിരാകാശത്തിലെ

ഇന്റർനെറ്റുകളിൽ പടരുന്ന

ഉത്തരാധുനികത്വത്തെക്കാൾ

ഈ ചിദാകാശത്തിലെ

പഴം കിനാവാണെനിക്കിഷ്ടം

ചണ്ഡവാതത്തിൽപ്പടരുന്ന

കാലവേഗമേ

നിനക്ക്‌ എത്താൻ കഴിയാത്തതാണ്‌

എന്റെയുള്ളിലെ ചെമ്മൺ പാതയിൽ

കുടമണിയാട്ടിക്കുതിച്ചു പായുമൊരു-

കാളവണ്ടി തൻ സ്വപ്നവേഗം.

Generated from archived content: poem4_mar5_07.html Author: melath_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here