ധന്യം

മറ്റെന്തിനേക്കാളുമേറ്റമാശ്വാസമീ-

കൂട്ടായ്‌മ പങ്കിടും ധന്യനിമിഷങ്ങൾ!

ഒറ്റപ്പെടലിന്റെ നീറ്റലിലുൾക്കുളി;-

രേറ്റേറ്റു സ്‌നേഹത്തിൻ ചാറ്റൽ

നുണയുന്നു.

കൊട്ടിയടച്ചൊരീ ചിത്തത്തിൻ താഴുകൾ

തട്ടിത്തുറന്നാത്മ ദീപം തെളിക്കുന്നു.

ജീവിതമേകിയ നോവിൽ വേവിച്ചതാം.

ഭാവനവാഗ്മയ ശില്‌പം മെനയുന്നു.

പ്രാണന്റെ വീണയിൽ തന്തികൾ മീട്ടിന-

ല്ലീണമുണർത്തി സൽക്കാവ്യം ചമയ്‌ക്കുന്നു.

കന്മഷമേശാത്ത സത്തുക്കളൂഴിയിൽ

ജന്മമെടുക്കുന്നു നന്മപുലർത്തുന്നു!

Generated from archived content: poem5_mar24_08.html Author: mayyanadu_shams

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here