ഭംഗിവാക്കാൽ മുഖസ്‌തുതി പാടുന്നു
അംഗീകാരങ്ങൾക്കായോടിടുന്നു
സ്വന്തം സുഖമതിനപ്പുറം മറ്റൊരു
ചിന്തയില്ലാത്തവരേറെയെങ്ങും.
വ്യാപാരക്കണ്ണുകളെല്ലാമതിൻമുന്നിൽ
ലാഭമല്ലാതൊരു ചിത്രമില്ല.
സ്വേച്ഛാനുകൂലികളല്ലെങ്കിലാരോടും
പുച്ഛമാണാമുഖത്തേറെ ദൃശ്യം.
നഗ്നപാദങ്ങളാലാരിന്നു താണ്ടുന്നു
അഗ്നിപദങ്ങളവന്റെ മുന്നിൽ
വിഘ്‌നങ്ങളെല്ലാമുരുകിമാഞ്ഞീടുന്നു
ലക്ഷ്യസ്ഥാനങ്ങളണഞ്ഞിടുന്നു
സൂചിമുനയിൽ തപം ചെയ്‌തിന്നാരാലും
നേടുന്ന സർഗ്ഗസായൂജ്യം ധന്യം.
Generated from archived content: poem18_apr.html Author: mayyanadu_shams