മലയാളം മരുന്നുഷോ-
പ്പെങ്ങുമേ കാണ്മതില്ല
ഇംഗ്ലീഷു മരുന്നുഷോ-
പ്പെങ്ങുമേ കണ്ടീടുന്നു
ഇംഗ്ലീഷുകാരന്‍ പോയി-
യെങ്കിലും നാമെന്നുമേ
ഇംഗ്ലീഷിന്നടിമയാ-
ണയ്യയ്യോ, ശാന്തം പാപം,
എന്നിനി ഇതിനൊരു –
മാറ്റമുണ്ടാകുമന്നേ
എന്നുടെ മലയാളം
മോചനം നേടൂ, ദൃഢം
Generated from archived content: poem1_jan21_12.html Author: mattakkara