ഗ്രാമം വളരട്ടെ

ഗ്രാമം വളരട്ടെ

കൗമാരശ്രീയിൽ നിന്നാ-

യിരം സ്വപ്‌നസുമങ്ങൾ

വിടരട്ടെ!

ഗ്രാമം വളരട്ടെ!

നാടിന്റെ നന്മകൾ

പാരിൽപ്പരത്തും

പരിമളമാകട്ടെ!

ഗ്രാമം വളരട്ടെ!

നോവുമാത്മാവിന്റെ

നാദമായ്‌ മേന്മേ-

ലുയർന്നു മുഴങ്ങട്ടെ!

ഗ്രാമം വളരട്ടെ!

വളർന്നു വളർന്നൊരു

ഗ്രാമമായ്‌ത്തന്നെ

പ്രശോഭിക്കട്ടെ!

Generated from archived content: poem7_june_05.html Author: mathra_ravi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here