മരം

ഞാനൊരു മാവ്‌ വച്ചു

ആ മരം വലുതായി

ഞാൻ പിന്നെ വയസ്സായി

മരം മെല്ലെ തടിച്ചപ്പോൾ

ഞാനൊരു ശവമായി

എനിക്കതു കൂട്ടായി

ഞങ്ങളോ ചാമ്പലായ്‌

മണ്ണോട്‌ ചേർന്നപ്പോൾ

മറ്റൊന്നിന്‌ വളമായി

Generated from archived content: poem23_jun1_07.html Author: manu_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here