പുതുതായി നിർമ്മിച്ച വീടിന് മരുതം എന്നാണ് പേരിട്ടത്. ഞാനും ഭാര്യയും കുട്ടികളും മാത്രമുളള പച്ചപ്പുളള ഒരിടമായിരുന്നല്ലോ മനസ്സിൽ. ഓഫീസ് വിട്ടാൽ ഇരുട്ടുന്നതിനു മുൻപ് വീടെത്തണം. ഭാര്യയുടെ കിന്നാരങ്ങൾ, മക്കളുടെ പുന്നാരങ്ങൾ….
സന്ധ്യയാകുമ്പോൾ മൂത്തവൻ പഠനമുറിയിലേക്കും ഇളയവൾ ഉറക്കത്തിലേക്കും വഴുതുന്നു. ഭാര്യയ്‌ക്ക് പാതിരാവരെ സീരിയൽ ചങ്ങാത്തം മതി.
ഞാനും വീടെന്ന പാഴ്‌നിലവും….
Generated from archived content: story5_mar9.html Author: manojkumar_pazhasi