ഹിമകണം പോലെ
മനംനിറഞ്ഞൊരാ-
സ്‌നിഗ്‌ദ്ധപ്രഭാതങ്ങൾ,
കഠിനസൂര്യനിൽ
തണലായെത്തിയ
പകലുകൾ,
പുൽമേടുകളിലെ
പ്രണയസായാഹ്‌നങ്ങൾ,
നിൻമിഴിയിണകളിലെ
പരിഭവനിലാച്ചോലകൾ
നിനവുകളിലിന്നും
നിൻസ്‌നേഹസാന്നിദ്ധ്യം
Generated from archived content: poem8_june.html Author: manojkumar_pazhasi