ശൈത്യം

ഓർമ്മയുടെ ജല ചതുരങ്ങളൊളിപ്പിച്ച

ഈറൻ കാറ്റുകളിൽ പൊഴിഞ്ഞ

സ്വപ്‌നത്തിന്റെ പരുപരുത്ത പൂക്കൾകൊണ്ട്‌

മനസ്സിൽ ഭ്രാന്തുമണം കൊത്തിവച്ച്‌

വിഷാദത്തിന്റെ വെയിൽ യുഗങ്ങൾ

അതിജീവനത്തോടെ

നനയുന്നുണ്ട്‌ നീ…

ഞാൻ ഹരിതഭൂമിയിലേക്ക്‌ നയിക്കുന്ന

തണുത്ത നീരാവിയായ്‌

നിന്നെയിപ്പോഴും സ്‌നേഹിക്കുന്നുവെന്നത്‌

ഹിമധ്രുവങ്ങളിലെ ഉഷ്‌ണജലം പൂക്കാത്ത

തടാകങ്ങൾപോലെ

അടിയ്‌ക്കടി ഹിമ നരകയറുന്ന

മറവി നിറഞ്ഞാണ്‌.

എതിർപ്പുകളുടെ

ഈ തുരുമ്പു കാലൻ കുട

നമുക്ക്‌ പ്രിയപ്പെട്ട മരണമഴ നനയാൻ

ആകാശത്തിന്‌ ലംബമായി

കൊണ്ടുപോകുന്നു ഞാൻ.

Generated from archived content: poem19_mar.html Author: manoj_kattambilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here