പ്രണയം തുരുമ്പിച്ച ഇടനാഴിയിൽ
നിരാശിതന്റെ ദുഃഖവിലാപം.
നിലയ്‌ക്കാത്ത രക്തയുദ്ധത്തിൽ
നിരായുധന് അന്ത്യകൂദാശ.
പഴുത്ത സ്വപ്‌ന വൃക്ഷത്തിൽ
ദുഃസ്വപ്‌നങ്ങളുടെ പുഴുക്കുത്ത്.
നോവിന്റെ ചാട്ടവാറേറ്റവൻ
പേപിടിച്ച് കവിത കുറിക്കുന്നു.
ഇരുളിമയിൽ,
ക്ലാവേറ്റ ഹൃദയം നിലയ്‌ക്കുമ്പോൾ
ജഢമുറിയിൽ ഗംഭീര ജയഭേരി.
പ്രതീക്ഷയുടെ കാൻവാസിൽ
കൈവിരലറ്റവന്റെ തെറ്റായ ഭൂപട രചന
മൃഗതൃഷ്‌ണയിൽ വെന്ത കന്യകകൾക്ക്
പത്രത്താളിൽ ഗംഭീരവരവേൽപ്പ്
ഒരു കവിൾ വിഷത്തിലണഞ്ഞവൾക്ക്
ഒറ്റക്കോളം ചരമവാർത്ത.
Generated from archived content: poem16_aug.html Author: manoj_kattambilly
Click this button or press Ctrl+G to toggle between Malayalam and English