എന്റെ പുഞ്ചിരിച്ചാമരം വീശലും
എന്റെ കൺകളാമാലവട്ടങ്ങളും,
സ്വർണ്ണ വർണ്ണത്തിടമ്പിൻ പ്രസാദവും
കണ്ടുനിങ്ങളിങ്ങെന്നടുത്തെത്തുകിൽ
മത്തദുഷ്‌ടമധൃഷ്യമാകുന്നൊരു-
ചിത്തമാം ഗജം കണ്ടു നടുങ്ങീടും.
Generated from archived content: poem4_oct.html Author: mankulam-gk