സ്വാതന്ത്ര്യദിനം

അമ്മഃ- പകലവനുടെ യാത്ര

പകുതിയായ്‌, പക്ഷേ മകൻ

ബോധരഹിതനെപ്പോലെ

ബോധശൂന്യമുറങ്ങുന്നു.

‘വെളിച്ചമായുണ’രെന്നു

വിളിച്ചപ്പോൾ ശല്യമായി

സ്വാതന്ത്ര്യദിനത്തിൽപോലും

സ്വാതന്ത്ര്യമായുറങ്ങേണ്ടേ?

എന്നു ചൊല്ലിയവൻ പുത-

ച്ചൊന്നുകൂടിമയക്കമായ്‌.

അച്‌ഛൻഃ- ഇനിയും നീ വിളിക്കേണ്ട

ഉറങ്ങട്ടേയഥേഷ്‌ടമായ്‌

തനിയേയൊരു നേരത്തു

കൺതുറക്കും കാലംവരാം.

അതിനായി പ്രാർത്ഥിയ്‌ക്കാമെ-

ന്നതുമാത്രംചെയ്യാം നമ്മൾ-

ക്കതിന്നുപര്യവകാശ-

മില്ലയീതലമുറയിൽ.

പ്രതിബന്ധമില്ലാതെങ്ങും

സ്വാതന്ത്ര്യമാണിവർക്കെന്നും

അതിലല്‌പം കയ്യണയ്‌ക്കാൻ

മാതാപിതാക്കൾക്കുമാകാ.

ഉറങ്ങിത്തീർക്കുവാൻ മാത്രം

ഉപയോഗമീദിനങ്ങൾ,

ഇളം തലമുറയ്‌ക്കിവ

കളഞ്ഞുകിട്ടിയതല്ലേ!!!

Generated from archived content: poem16_apr23.html Author: mankulam-gk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English