ഇന്നത്തെ ചിന്തകൾ

1) വിലക്കപ്പെട്ട ഒരു കനി തിന്നപ്പോൾ ആദിപിതാക്കൾക്ക്‌ ലജ്ജയായി. ആയിരം കനിതിന്നാലും ഇന്ന്‌ നമുക്ക്‌ നാണമില്ല.

2) ഗർഭശ്രീമാൻ പോലും വിനയാന്വിതനായിരുന്ന ഈ നാട്ടിൽ അല്‌പ ശ്രീമാന്മാർ ഞെളിഞ്ഞ്‌ നടക്കുന്നു.

3) കഴിഞ്ഞ കാലത്ത്‌ തിരശ്ശീലയുളള കലകൾക്കായിരുന്നു പ്രാധാന്യം. (നാടകം, കഥകളി) ഇന്ന്‌ തിരശ്ശീലയിലെ കളിക്കായി. അതിൽ തന്നെ ശീല ഇല്ലാത്തതിനും.

4) ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ജന്മ ചരമദിനങ്ങൾ മദ്യപന്മാർ കൃത്യമായി ഓർക്കുന്നു. കാരണം ആ ദിനങ്ങളിൽ ഷാപ്പ്‌ അടവാണ്‌.

Generated from archived content: essay-jan.html Author: mankulam-gk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here