ഹൃദയത്തിന്റെ ആഴമറിഞ്ഞവർക്കേ
കടലിന്റെ ആഴമറിയാൻ കഴിയൂ….
ഹൃദയം ഒരു ചെറിയപൊട്ട്
കടൽ ഒരു വലിയവൃത്തം
ഹൃദയത്തിന്റെ ഭാഷ ലളിതവും മധുരവും
കടലിന്റെ ഭാഷ പരുഷവും അവ്യക്തവും
രണ്ടും മൗനത്തിന്റെ കാര്യത്തിൽ
തുല്യതൂക്കം
പക്ഷേ, നോവിന്റെ കാര്യത്തിൽ
തുലന വ്യത്യാസം
‘ഹൃദയം കടലിനെ വിഴുങ്ങുന്നു
എന്ന സത്യം!’
Generated from archived content: poem5_jan2.html Author: madavoor_surendran