എഴുത്തോ കഴുത്തോ

മണി മുഴങ്ങുന്നു മനസില്‍, ആയതിന്‍
കടുപ്പം വല്ലാണ്ട് വിഷമിപ്പിക്കുന്നു
ഒരിക്കലും വരാതകന്ന മോഹങ്ങള്‍
ഒരിക്കലൂടെന്നെ പരിഹസിക്കുന്നു.
കുറിക്കുവാനെന്തോതരത്തിലുണ്ടെന്ന്
വചസു പിന്നെയും പിറുപിറുക്കുന്നു
വലച്ച വാതുകള്‍ക്കടിപണിഞ്ഞുഞാന്‍
വിയര്‍ത്തു വിഭ്രമക്കുറിക്കാലാകുമ്പോള്‍
ഗണിച്ചുവച്ച നല്‍ക്കണക്കുകള്‍ തെറ്റി
കുടുക്കു പിന്നെയും കടുപ്പമേറുന്നു
വെറുതെയെന്തിന് വിനകള്‍, വാക്കെടു
ത്തുടച്ച് ഞാനതെന്നകത്ത് സൂക്ഷിക്കാം.
എഴുത്തെല്ലാമിനിയൊരിക്കലാകട്ടെ
കഴുത്തല്ലേ സത്യം! മണി പൊറുത്താലും….

Generated from archived content: poem4_oct6_13.html Author: m_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here