തീർത്ഥാടകന്റെ നോവുകൾ

മദ്യപാന നാളുകളിൽ

ഞാനെഴുതിയ വരികളൊന്നും

കവിതയായിരുന്നില്ലായെന്ന്‌

ഇന്നാണ്‌ ഞാനറിയുന്നത്‌.

ലഹരിയുടെ ഉച്ചയിൽ

പറഞ്ഞതൊന്നും

കഥകളായിരുന്നില്ലായെന്നും;

****

മദ്യപാനമില്ലാതെ

വ്യഭിചാരമില്ലാതെ

ബീഡിയും മുറുക്കാനുമില്ലാതെ;

ചുണ്ടത്തൊരു പുഞ്ചിരിയുമായ്‌

ഞാൻ നടന്നപ്പോൾ,

ലോകമെന്നെ

കോമാളിയെന്ന്‌ മുദ്രകുത്തി

***

മദ്യപാനരാത്രിയിൽ

ദൈവവും ഞാനും

കൂടിക്കാഴ്‌ച നടത്തുന്നവേളയിൽ,

സാത്താനും പങ്കെടുത്തിരുന്നു.

സാത്താനെ വിട്ട്‌

ദൈവത്തെ പിൻതാങ്ങാമെന്ന്‌

ഞാൻ വാക്കുകൊടുത്തപ്പോൾ,

എന്റെ വാഗ്‌ദ്ധാന ലംഘനത്തെപ്പറ്റി

ഓർമ്മിപ്പിച്ചത്‌ സാത്താനായിരുന്നു.

അങ്ങനെ ഞാൻ

സാത്താന്‌ വാക്കുകൊടുത്തു

***

ഇന്ന്‌,

എനിക്കും ദൈവത്തിനും

മാത്രമറിയാവുന്ന

ഒരു പേരാണ്‌ ഞാൻ.

Generated from archived content: poem12_may28.html Author: m_sanulaabdheen

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here