എവിടെവച്ചാണ് കണ്ടത്.
മുതലാളി പിശുക്കി പിശുക്കി തരുമ്പോഴോ, കാർഡിനകത്തുവച്ച് റേഷൻ കടക്കാരൻ മുന്നിലേക്ക് വെച്ചുകൊടുക്കുമ്പോഴോ, മെഡിക്കൽ സ്‌റ്റോറിലെ ക്യാഷ് കൗണ്ടറിലേക്ക് ഡോക്‌ടറുടെ കുറിപ്പടിക്കൊപ്പം വച്ചുനീക്കുമ്പോഴോ, കുണ്ടനിടവഴിയിലെ നാടൻ കച്ചവടക്കാരന് തിരക്കിൽ ചുരുട്ടി കൊടുക്കുമ്പോഴോ, മകൾ ആവശ്യപ്പെട്ട ഫീസ് തുക തികയാതെ കയ്യിൽതന്നെ ചുരുക്കിവെച്ച് പരുങ്ങുമ്പോഴോ, എപ്പോഴാണ് ആ കടലാസ് നോട്ടും അതിലെ ചിത്രവും ഇതിനുമുമ്പ് ഞാൻ കണ്ടത്. നല്ല മുഖപരിചയം.
Generated from archived content: story6_dec17_05.html Author: m_krishnadas