വിളിക്കപ്പെടേണ്ടത്‌

മകനേ…!! ഭാരതീയാ…!!!

മറക്കൊല്ലാ, നിൻവേരും കൂമ്പും

മുളച്ചതീ ഭാരതത്തിൽ!

താടിയും വേഷവും മതവും

ഭാരതാംബയ്‌ക്കൊരു ഭാരമല്ല;

നീ മാതൃഹത്യയ്‌ക്കൊത്താശ ചെയ്‌തീടല്ലേ….

കുങ്കുമക്കുറിയിട്ട വിദ്യാർത്ഥിനികളെ

പരിഹസിക്കുന്നൊരദ്ധ്യാപികയാമമ്മയേയും,

ഉച്ചഭാഷിണിയണച്ചിട്ടാരാധനാലയങ്ങളിൽ

മതവിദ്വേഷം വിളമ്പുന്നൊരു പണ്‌ഡിതനാമച്ഛനേയും

മന്ത്രാലയങ്ങളിലെ രഹസ്യഫയലിൽ

തനിപ്പകർപ്പുകൾ

ശത്രുരാജ്യത്തിനു കൈമാറുന്നൊരുദ്യോഗ

സ്ഥനാം പുത്രനേയും

വേണ്ട പേരിട്ടുവിളിക്കാനാവാത്തൊരമ്മ!

പാവം ഭാരതാംബ!!

ആ അമ്മ നിൻ പേരക്കിടാവിനേയും

വാത്സല്യാമൃതവർഷത്താൽ വിളിക്കുന്നു!

ഉണ്ണീ! മകനേ!! ഭാരതീയാ!!!

Generated from archived content: poem22_june_05.html Author: m_devadas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here