നാട്ടിൽ
വയൽ
കുന്ന്
ഇങ്ങനെ
ചിലതുണ്ടായിരുന്നു.
പുഴ, കിളികൾ
പൂമരങ്ങൾ,
പാട്ടുകൾ.
കുന്നുകൾ
ടിപ്പർലോറിയിൽ
യാത്രയായി
വയലും പുഴയും
കൂടെ പോയി.
പൂമരങ്ങൾ
കരിഞ്ഞു
ജലാശയങ്ങൾ വരണ്ടു
പാട്ടും കിളിയും
എവിടെയെന്ന് അറിയില്ല.
Generated from archived content: poem9-feb.html Author: m-sang