കണ്ടത്‌

നഗരാതിർത്തിയിൽ

പരന്നൊഴുകുന്ന

ചിതാനന്ദന്റെ

കണ്ണുകൾ.

മറവിയിലമരും

പ്രപഞ്ച പ്രണയം

നടനം കഴിഞ്ഞി-

രുൾക്കുതിരകൾ

പാഞ്ഞുപോകുന്നു.

ചുവടുറയാതിളകിയാടുന്നു

മരങ്ങൾ,

ചെറിയ സസ്യജാലങ്ങൾ

പിഴവുകൾ ഇനിയരുത്‌

കബന്ധ നൃത്തംമാത്രം

എവിടെയും.

Generated from archived content: poem6_jan2.html Author: m-sang

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here