പ്രതിമ

വിവസ്‌ത്രയാണവൾ

പക്ഷേ സുന്ദരിയാണവൾ

അന്നത്തിന്നു വകയില്ലാത്തവൾ

പക്ഷേ സ്‌നേഹത്തിന്‌

മറയില്ലാത്തവൾ

ഒരിക്കലും കരയില്ലവൾ

ചിലരെങ്കിലും സഹതപിക്കും

ഏതു നേരത്താണവൾ

തപസ്സിനൊരുങ്ങിയത്‌

അണിയറയ്‌ക്കുളളിൽ

ആർക്കാണവളോട്‌

അനുകമ്പ തോന്നിയത്‌.

അവളുടെ നക്ഷത്രമെന്താണ്‌?

അവളുടെ പേരെങ്കിലും അറിയാൻ?

Generated from archived content: poem12-jan.html Author: linubabu-anchal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here