കൊല്ലത്തിനപ്പുറം വിക്രമൻ മുഖത്തലയുടെ മരണമറിയിച്ചതു ‘ഗ്രാമം’ മാത്രമാണ്. വഴുവഴുത്ത പാതയിൽ കാലിടറി വീണ അക്ഷരക്കൂട്ടുകാരനെ കൂടുതൽ അറിയേണ്ടിയിരുന്നുവെന്ന് തോന്നി. കഥയുടെ ശൈലിയും താളവും ഓർമ്മയിൽ നൊമ്പരമാവുന്നു. ചെന്താപ്പൂരിന്റെ അനുസ്‌മരണത്തിലെ അനുഭവചിത്രങ്ങൾ വായിച്ചു തേങ്ങി. കാലത്തിനൊപ്പം നടക്കാൻ എല്ലാർക്കുമാവില്ലല്ലോ!
– രാജു പാമ്പാടി
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
വിക്രമൻ മുഖത്തലയുടെ ചിത്രം ഗ്രാമത്തിന്റെ മുഖചിത്രമാക്കിയ ഉദാരതേ നമോവാകം
– ഇ.കെ.പുതുശ്ശേരി
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
വിക്രമൻ മുഖത്തലയെക്കുറിച്ച് എഴുതിയ മുഖക്കുറിപ്പ് നന്നായി. ഒരു ആത്മാർത്മ സുഹൃത്തിന്റെ വേർപാടിലുളള ആത്മാർത്ഥമായ ദുഃഖം നിഴലിച്ചു കാണാം. മരണം ദുഃഖമാണെങ്കിലും ചില മനസ്സുകളിലേൽപ്പിക്കുന്ന നൊമ്പരം കാലത്തിന് മായ്‌ക്കാൻ കഴിയാതെ വരും.
– രാജേന്ദ്രൻ കുരീപ്പുഴ
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
വിക്രമൻ മുഖത്തലയുടെ മരണം ഗ്രാമം കൈകളിൽ കിട്ടുമ്പോൾ മാത്രമാണ് അറിയുന്നത്. ഒപ്പം നടക്കുമ്പോൾ പോലും ആരും ആരെയും തിരിച്ചറിയുന്നില്ല. ഒന്നായി തീരുന്ന സുഹൃത്തുക്കൾ ഇന്ന് ഇല്ലാതാവുകയാണ്. ഗ്രാമം കുടുംബത്തിനൊപ്പം വിക്രമന്റെ വേർപാടിലുളള ദുഃഖം ഞാനും പങ്കുവയ്‌ക്കുന്നു.
– ശങ്കരൻ കോറോം
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
ഗ്രാമം കിട്ടി. കാലത്തിന്റെ കാർമേഘക്കൂട്ടിൽ പോയ്‌മറഞ്ഞ വിക്രമൻ മുഖത്തലയുടെ ദേഹവിയോഗത്തിൽ ഗ്രാമത്തിന്റെ കൂടെ ഈ ആത്മമിത്രവും പങ്കുചേരുന്നു.
– ജയരാജൻ പേരൂൽ
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
വിക്രമൻ മുഖത്തലയെക്കുറിച്ചുളള കുറിപ്പ് കണ്ണീർഗ്രന്ഥികളെ തൊട്ടുണർത്തി
– കുരീപ്പുഴ ശ്രീകുമാർ
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
87-ാം ലക്കം ഒരു നടുക്കത്തോടെയാണ് വായിച്ചത്. ഒരിക്കൽ എന്റെ കവിത വായിച്ച് വിക്രമൻ മുഖത്തല എഴുതിയിരുന്നു. ജീവിതത്തിൽനിന്ന് ഇടയ്‌ക്കിടെ മാഞ്ഞുപോകുന്ന പരിചിത ചിത്രങ്ങൾ വലിയ വേദന തരുന്നു
– മനോജ് കാട്ടാമ്പളളി
* * * * * * * * * * * * * * * * * * * * * * * * * * * * * * *
വിക്രമൻ മുഖത്തലയെ അനുസ്‌മരിച്ചതിലൂടെ ഗ്രാമം കടപ്പാട് എന്ന അന്യം നിൽക്കുന്ന മനുഷ്യഗുണം വീണ്ടെടുത്തിരിക്കുന്നു
– പട്ടാഴി ശ്രീകുമാർ
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
Generated from archived content: letters_apr.html