എഡിറ്റോറിയൽ അസ്സലാകുന്നു. നമുക്ക്് അന്യം വന്നുപോയ മനസ്സിന്റെ പല സഹജഭാവങ്ങളും വീണ്ടെടുക്കാൻ വായനമാത്രമേ പോംവഴിയുള്ളു. ഒരിക്കലും ചതിക്കാത്ത പുസ്‌തകം എന്ന സുഹൃത്തുമായുള്ള ചങ്ങാത്തം എല്ലാവരും പുനഃസ്ഥാപിച്ചേ മതിയാവൂ. താങ്കൾ നിർദ്ദേശിച്ചതുപോലെ പുസ്‌തകങ്ങൾ വീട് അന്വേഷിച്ചിറങ്ങട്ടെ………..
ഗോപി, ആനയടി.
മാനസികമായ പൊരുത്തക്കേടുകളിലോ, സാമ്പത്തിക വിഷമങ്ങളിലോ പരസ്‌പരം കൊമ്പുകോർക്കേണ്ടി വരുമ്പോഴാണ് വ്യക്തികളുടെ തനിനിറം വെളിപ്പെടുന്നത്.
മൂർക്കോത്ത് ബാലചന്ദ്രൻ.
കഴിഞ്ഞ ലക്കത്തിലെ മുഖപ്രസംഗംശക്തമായിരുന്നു. വിവാഹം അഭിനയിക്കാൻ അറിയുന്നവന് ഒരുഭാരമല്ല. മറിച്ച് അങ്ങനെയാണുതാനും. വിവാഹം, പാലുകാച്ച്. അരിഞ്ഞാണം കെട്ടൽ, ചോറൂണ്, ശ്രാദ്ധം, എന്തെല്ലാം കടമ്പകൾ വേണം മോക്ഷം കിട്ടാൻ. ഇതൊന്നിലും പങ്കെടുക്കാതിരുന്നാലോ സമൂഹമദ്ധ്യത്തിൽ ജീവിക്കവയ്യ. ഇങ്ങനെയൊന്നുമല്ല ജീവിതം. പക്ഷേ ആരുടേയോ പ്രേരണയാൽ അല്ലെങ്കിൽ സ്വയം നിയന്ത്രണത്താൽ നമ്മളും ഒഴുക്കിനൊപ്പം നീങ്ങുന്നു.
ബിജു.
ദാമ്പത്യ ജീവിതത്തിൽ ഏതുതരത്തിലുള്ള സമീപനം സ്വീകരിച്ചാലും ഒരിക്കലും വിവാഹതന് അവിവാഹിതനെപ്പോലെ കഴിയാനാവില്ല.
ഏഴംകുളം മോഹൻകുമാർ.
Generated from archived content: letters1_oct22_08.html