ഗ്രാമം ലഭിച്ചു. വൻ പ്രസിദ്ധീകരണങ്ങൾ പറയാൻ ഭയക്കുന്ന ജാതിസത്യം ഇത്ര ശക്തമായി ഈ കൊച്ചുമാസിക തുറന്നടിച്ചതിൽ സന്തോഷം.
ജി.കെ.മാങ്കുളം
******************************************************************
മണിയുടെ ‘മരണക്കിണർ’ നന്നായി.
ആനപ്പുഴയ്‌ക്കൽ അനിൽ
******************************************************************
“അന്തസ്സിന് ഉന്നതജാതി വേണം. ആനുകൂല്യത്തിന് താണജാതി മതി”-മുഖക്കുറിപ്പ് ശക്തം. വാക്കിന്റെ കഥ സ്ഥിരമായി ഉൾപ്പെടുത്തണം.
ജിജോ രാജകുമാരി
******************************************************************
പ്രഭാകരൻ കിഴുപ്പളളിക്കരയുടെ ‘സ്‌ത്രീപീഡനം’ ശക്തമായ രചന. ‘മരണക്കിണർ’ നല്ലൊരു വായനാനുഭവമാണ്.
തിരുമല ശിവൻകുട്ടി
******************************************************************
എഡിറ്റോറിയൽ വളരെ നന്നായിരിക്കുന്നു. ആഢ്യവംശജരായ പല പത്രങ്ങളും തുറന്നെഴുതാൻ മടിക്കുന്ന കാര്യങ്ങൾ താങ്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
രാജേന്ദ്രൻ കുരീപ്പുഴ
******************************************************************
പുറംചട്ടയും മുഖക്കുറിപ്പും നന്നായി. തലച്ചോറിൽ മതചിഹ്നമുളള മന്ത്രിപുംഗവന്മാരെ ചുമക്കുന്ന നമുക്ക് സ്വയം ശപിക്കാം.
നൗഷാദ് പത്തനാപുരം
******************************************************************
ഗ്രാമത്തിന്റെ മുഖക്കുറിപ്പ് ഗംഭീരം, മുഖക്കുറിപ്പുകൾ അധികൃതരുടെ കണ്ണ് തുറപ്പിക്കട്ടെ….
ജയരാജൻ പേരൂൽ
എഡിറ്റോറിയൽ ധീരം. ഒരുപക്ഷെ ഇങ്ങനെയൊക്കെ പറയുവാൻ ഗ്രാമത്തിന് മാത്രമേ കഴിയൂ. (ശരി തെറ്റുകൾ വേറെ)
ശങ്കരൻ കോറോം
******************************************************************
നവവർഷ ലക്കം കൈപ്പറ്റി. സമ്മാനം ലഭിച്ച കത്ത് പ്രസിദ്ധീകരിക്കാതിരിക്കുന്നത് ആ നല്ല കത്തിനോടു കാണിക്കുന്ന അനീതിയല്ലേ. ഇനി ഹ്രസ്വമായ നല്ല കത്തുകൾക്കാകട്ടെ സമ്മാനം.
മുയ്യം രാജൻ
******************************************************************
സംവരണം ജാതീയമായ കാഴ്‌ചപ്പാടിലാകുന്നത് പരിഹാസം തന്നെയാണ്.
മനോജ് കാട്ടാമ്പളളി.
Generated from archived content: letters-feb.html