കത്തുകൾ

ആഗസ്‌റ്റ്‌ ലക്കം മുഖക്കുറിപ്പ്‌ വളരെ ശ്രദ്ധേയമായി. മക്കളുടെ വിവാഹക്കാര്യം വരുമ്പോൾ നമ്മുടെ നാട്ടിൽ മുൻഗണന നൽകുന്നത്‌ ജാതകപ്പൊരുത്തത്തിനാണ്‌. ആദ്യം ഗ്രഹനില നോക്കും. ചേർച്ചയുണ്ടെങ്കിൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കുകയുളളൂ. ദാമ്പത്യജീവിതത്തിൽ പങ്കാളിയുടെ ആരോഗ്യമാണ്‌ സർവ്വപ്രധാനമെങ്കിലും അക്കാര്യത്തിന്‌ അർഹിക്കുന്ന ഗൗരവം കൽപ്പിക്കുന്നവർ ചുരുക്കമാണ്‌. ഫലമോ? നകരതുല്യമായി ജീവിതം നയിക്കാൻ പലപ്പോഴും നിരപരാധികൾ നിർബ്ബന്ധിതരായി തീരുന്നു. മെഡിക്കൽ പരിശോധനാ സർട്ടിഫിക്കറ്റുകൾക്ക്‌ ഇത്തരം വൈഷമ്യങ്ങൾ ഒരു പരിധിയോളം ഒഴിവാക്കാൻ കഴിയും.

– പ്രൊഫ.പൊന്നറ സരസ്വതി

‘കൈമാറേണ്ടത്‌ ജാതകമല്ല മെഡിക്കൽ സർട്ടിഫിക്കറ്റ്‌’ എന്ന ശീർഷകത്തിലുളള മുഖക്കുറിപ്പ്‌ വളരെ അനിവാര്യം. ഡി.സി. ബുക്‌സ്‌ പോലൊരു സ്ഥാപനം ഒരു വേശ്യയുടെ ആത്മകഥ പ്രസിദ്ധീകരിച്ചതിലൂടെ സമൂഹത്തോട്‌ വലിയൊരു തെറ്റ്‌ തന്നെയാണ്‌ ചെയ്‌തിരിക്കുന്നത്‌. മറ്റ്‌ വേലകൾ പോലെ മാന്യമായ തൊഴിലാണ്‌ വേശ്യാവൃത്തിയുമെന്ന്‌ വരുത്തിത്തീർക്കുന്ന ഇത്തരം തരംതാണ പുസ്‌തകം സമൂഹത്തെ വഴിതെറ്റിക്കാൻ മാത്രമേ ഉപകരിക്കൂ. ഒപ്പം പ്രസാധകരുടെ കീശവീർപ്പിക്കാനും.

– സലിം കെ.വരകിൽ

Generated from archived content: letter_oct1_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here