കത്തുകൾ

അവതാരികകളെന്ന കുഴലൂത്തുകളെക്കുറിച്ച്‌ പറയപ്പെടേണ്ടത്‌ തന്നെ. പ്രസിദ്ധരെന്ന്‌ ബോർഡുവച്ച ലെവൻമാർ നട്ടെല്ലൂരി മൂന്നാംകിട ഉരുപ്പടികളിൽ ഹോക്കികളിക്കുന്ന കാഴ്‌ച കണ്ട്‌ പലപ്പഴും ഓക്കാനിച്ചു വശംകെടാറുണ്ട്‌. – ശൈലൻ

ഈ ഭൂമിയിൽ ജീവിക്കുന്നവനല്ലേ ജനിച്ചുപോയതിലുളള ധർമ്മസങ്കടമറിയൂ. ജനിക്കാൻ വിധിക്കപ്പെട്ട ഗർഭസ്ഥശിശുവിന്റെ ജനന നിരാസത്തിലൂടെ ആ ഹൃദയവികാരം ശക്തമായ ഭാഷയിൽ ആവിഷ്‌ക്കരിക്കുകയാണ്‌ മണി ‘ഒരു ആർത്തനാദം ഇവിടെ തുടങ്ങുന്നു’ എന്ന കവിതയിൽ. കൂടാതെ എം.കൃഷ്‌ണദാസിന്റെ ‘ബാധകം’ (ഈ ആശയമുളള മറ്റൊരു രചന ഗ്രാമത്തിന്റെ ഏതോ ലക്കത്തിൽ മറ്റാരോ എഴുതിയതായി ഓർക്കുന്നു) ബാലകൃഷ്‌ണൻ ഇരിങ്ങല്ലൂരിന്റെ മൂന്നുവരിയിൽ ഒതുങ്ങുന്ന ‘പാപം’ എന്നീ കഥകൾ മികവു പുലർത്തുന്നു. പവിത്രൻ തീക്കുനിയുടെ ‘ആട്ടം’ സി.സുരേന്ദ്രന്റെ ‘ശിഥിലചിന്തകൾ’ എന്നീ കവിതകളും ഓണക്കാലത്തിന്റെ അകം പേജുകളെ സുരഭിലമാക്കുന്നു. – ശങ്കു, ചേർത്തല

ഓഗസ്‌റ്റ്‌ ഗ്രാമം കൈപ്പറ്റി ‘അവതാരിക എന്ന സാഹിത്യപാപം’ എഡിറ്റോറിയൽ വായിച്ചു. എല്ലാം കച്ചവടമായി മാറിയ ഈ കാലഘട്ടത്തിൽ അവതാരിക മാത്രമല്ല പുസ്‌തക നിരൂപണവും അതിൽനിന്ന്‌ വ്യത്യസ്‌തമല്ല. അവതാരികയെപ്പോലെ പുസ്‌തകനിരൂപണവും സ്‌തുതിഗീത തന്നെയാകുന്നു. – ചെമ്മാണിയോട്‌ ഹരിദാസൻ

ഗ്രാമം ഓണലക്കം കിട്ടി. ശ്രദ്ധേയമായിരുന്നു. ഒരു പെൺകുട്ടിപോലും ഓണക്കാലത്ത്‌ ‘ഗ്രാമ’ത്തിൽ പ്രതികരിക്കാതിരുന്നതെന്ത്‌? – ഡി.ബി. അജിത്‌കുമാർ

ഗ്രാമം കൈപ്പറ്റി. എഡിറ്റോറിയൽ പ്രസക്തം. ആട്ടം, പാപം, തോൽവി പിന്നെ പുസ്‌തക പരിചയം എന്നിവ രചനകളിൽ കൂടുതൽ മെച്ചമായി തോന്നി. – ശങ്കരൻ കോറോം

‘ഗ്രാമം’ കിട്ടി “ഒരാർത്തനാദം ഇവിടെ തുടങ്ങുന്നു” മണിയുടെ കവിത വളരെയേറെ ചിന്താപൂർണ്ണംതന്നെ. നന്നായിരിക്കുന്നു. – വി.എം.രാമചന്ദ്രൻ

Generated from archived content: letter_oct.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English