“ശബരിമലയിൽ സ്‌ത്രീകൾക്ക് പ്രവേശനം നല്‌കുന്നത് ശരിയല്ല” എന്നുളള താങ്കളുടെ എഡിറ്റോറിയൽ വളരെയധികം യുക്തഭദ്രമായിട്ടുണ്ട്. കൂടുതൽ അനർത്ഥങ്ങൾ ഉണ്ടാകാതിരിക്കാൻ സ്‌ത്രീകൾ ശ്രദ്ധിക്കുന്നത് അഭിലഷണീയമാണ്. – പ്രൊഫ. എം.സത്യപ്രകാശം
ശബരിമലയിലെ യുവതികളുടെ പ്രവേശനത്തെപ്പറ്റിയുളള മുഖക്കുറിപ്പ് വളരെ അർത്ഥവത്തായിട്ടുണ്ട്. ആർ. രാധാകൃഷ്‌ണന്റെ സ്‌നേഹാനുഭവവും മികവുറ്റതായിരുന്നു. – ജിജോ രാജകുമാരി
മുഖപ്രസംഗങ്ങൾ ഗംഭീരം, പുതിയ വിഷയങ്ങൾ, ആരും പറയാത്തവ എന്നാൽ എല്ലാവരും ആഗ്രഹിക്കുന്നവ. – അജയരാജ്. കെ.
ഗ്രാമത്തിന്റെ മട്ടുമാറ്റിയതിൽ മുഖശ്രീയിൽ മങ്ങലേറ്റു. – മൂർക്കോത്ത് ബാലചന്ദ്രൻ
മുഖക്കുറിപ്പ് പ്രസക്തം. (യുവതികൾ മലകയറിയാൽ) വരും കാലത്ത് വന്നു ഭവിച്ചേക്കാവുന്ന കാര്യങ്ങളെപ്പറ്റിയുളള ഒരു പ്രവചനവുമാകാം. എന്നാൽ മറ്റൊരു കാര്യം ഇന്നത്തെ ശബരിമലയുടെ സ്ഥിതി ഇപ്പോൾ ദർശനത്തിനെത്തുന്ന പുരുഷൻമാർക്കുപോലും പരിമിതമാണെന്നിരിക്കെ സ്‌ത്രീകളെ കടത്തിവിട്ടാൽ…? (ഫെമിനിസറ്റുകൾ ക്ഷമിച്ചാലും) – രാജൻ കല്ലേലിഭാഗം
Generated from archived content: letter_may21_08.html