ആശ്രാമം വിജയന്റെ ‘ഒരു വിലാപ’ത്തിൽ ആശാൻ ഷേക്‌സ്‌പിയറിന്റെ പദാനുപദ വിവർത്തനം നടത്തിയെന്ന് അടിവരയിട്ട് ആവേശം കൊണ്ടിരിക്കുന്നു. ഇരുവരുടെയും വരികൾ ഉദ്ധരിച്ചു വായനക്കാർക്ക് വസ്‌തുത വെളിപ്പെടുത്തുകയെന്ന ബാദ്ധ്യതയിൽ നിന്ന് അദ്ദേഹം തലയൂരിയിരിക്കുന്നു.
ഡോ. രാജൻ കല്ലേലിഭാഗം ‘അക്ഷരപൂജാരികൾ അവിവേകികളാകുമ്പോൾ’ എന്നു വിറളി പിടിച്ചിരിക്കുന്നു. സംവാദങ്ങൾ സഹർഷം സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്? എൻ.എൻ.മാധവൻ ബഷീറിന്റെ ബദൽ ജീവിത ചരിത്രവുമായി അരങ്ങേറിയതു പച്ചക്കുതിരയുടെ ഒരു ലക്കത്തിലായിരുന്നു. ഡോഃ രവികുമാർ അതിനെ പിച്ചിച്ചീന്തിയതായിരുന്നു ഭാഷാപോഷിണിയിൽ. “പ്രതിജനഭിന്ന വിചിത്രമാർഗ്ഗ”മെന്നാണല്ലോ ആശാന്റെ വീക്ഷണം, ഷേക്‌സ്‌പീയറിയനാവോ എന്തോ? – പ്രൊഫ. പി.മീരാക്കുട്ടി
‘ഗ്രാമം’ ജനുവരി ലക്കം കിട്ടി. രാഘവൻ അത്തോളിയുടെ ‘ക്‌രാമം’, മുയ്യംരാജന്റെ ‘പാപവിലാപം’ മടവൂർ സുരേന്ദ്രന്റെ ‘ഹൃദയം കടലിനെ വിഴുങ്ങുന്നു’ എന്നീ കവിതകൾ എടുത്തു പറയത്തക്കതായി തോന്നി. കഥകളിൽ ‘ബന്ധങ്ങൾ’ ‘സ്‌ത്രീപീഡനം’ എന്നിവ പുതുമയുളളതായിരുന്നു. – ശങ്കു ചേർത്തല
Generated from archived content: letter_mar9.html