ഏകാധിപത്യഭരണ വ്യവസ്ഥ സ്വയം ഫാസിസ്‌റ്റ് പ്രവണതയാണ്. അത് മുതലാളിത്തമോ കമ്മ്യൂണിസമോ മതാധിപത്യമോ ഏതായാലും ശരി ഹിറ്റ്‌ലറേയും മുസോളിനിയേയും പോലെ ബുഷും സ്‌റ്റാലിനും മാവോസേതൂങ്ങും രക്തരക്ഷസുകളാണ്. അൽഖ്വയ്‌ദയും ഹമാസും വിശ്വഹിന്ദു പരിഷത്തും മാത്രമല്ല മിക്ക മുസ്ലീം രാഷ്‌ട്രങ്ങളും ഈ പ്രവണതയുടെ വക്താക്കളാണ്. ജനാധിപത്യം ഇതിനൊരു പരിഹാരമല്ല. പക്ഷെ നിലവിൽ അതാണ് താരതമ്യേന ദോഷം കുറഞ്ഞത്. സത്യത്തിൽ ഫാസിസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സ്വഭാവം കുറെശ്ശെയെങ്കിലും നമ്മളിലെല്ലാമില്ലേ – വിശേഷിച്ചും നമ്മുടെ വീടുകളിൽ?
കെ.ആർ.ഗോപി കവണപ്പിള്ളിൽ
ഗ്രാമം കിട്ടി. അളവറ്റ സന്തോഷം. മുഖചിത്രം തന്നെ കാരണം! ഞാൻ ആ മഹാപണ്ഡിതന്റെ മുമ്പിലായിരുന്നു ജോലിയിൽ പ്രവേശിക്കുവാൻ പോയത്. അദ്ദേഹം എന്നെ വളരെയധികം സ്‌നേഹത്തോടെ കണ്ടിരുന്നു. ഔദ്യോഗിക ജീവിതം വിട്ടുപോകുമ്പോൾ ഞാൻ ആ ധന്യവേളയിൽ അദ്ദേഹത്തിന്റെ ഒരു ചിത്രം വരച്ചു നൽകിയിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ പ്രശംസയ്‌ക്കും ഞാൻ അർഹനായി. ലേഖനം തയ്യാറാക്കിയ ശ്രീ.ഡി.ആന്റണിയ്‌ക്കും അഭിനന്ദനങ്ങൾ.
പനവിള ജയകുമാർ
ഗ്രാമം മുഖക്കുറിപ്പ് ചേർത്തൊരു പുസ്‌തമാക്കണം.
ജിജോ രാജകുമാരി
ശ്രീ.ഡി.ആന്റണി ശ്രീ.എൻ.ആർ.ഗോപിനാഥപിള്ളയെക്കുറിച്ച് എഴുതിയ ‘സൗമ്യം ദീപ്‌തം മധുരം’ വായിച്ചു.. അറിവിന്റെ നിറകുടം മനസിൽ നിറഞ്ഞു തുളുമ്പുമ്പോഴും എളിയജീവിതത്തിന്റെ മുഖമുദ്രയായി മാറിയ ഒരു അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയാണ് പ്രൊഫ.എൻ.ആർ.ഗോപിനാഥൻപിള്ള. ആ മനസ്സിന്റെ ആഴവും പരപ്പും അടുത്തറിയാൻ എനിക്ക് പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ട്. നമ്മുടെ പൊതുജീവിതത്തിൽ വേറിട്ടു നിൽക്കുന്ന എൻ.ആർ.ഗോപിനാഥപിള്ള എന്ന വ്യക്തിത്വത്തെ പരിചയപ്പെടുത്തിയ ഗ്രാമത്തിനും ഡി.ആന്റണിക്കും എന്റെ അഭിനന്ദനം.
ജോനകപ്പുറം താഹാക്കുട്ടി.
ഡോ.എൻ.ആർ.ഗോപിനാഥപിള്ളയെ പറ്റി ഡി.ആന്റണി എഴുതിയ ലേഖനം ചിന്താമധുരമായി അനുഭവപ്പെട്ടു.
പ്രൊഫ.എം.സത്യപ്രകാശം
ഗ്രാമം നവംബർ ലക്കം എഡിറ്റോറിയൽ നന്ന്. ഭക്തിയുടെ പേരിൽ ചൂഷണങ്ങൾ നടക്കുന്ന ഈ കാലയളവിൽ വരുമാനോപാധിയായി വൈദികവൃത്തി മാറുന്നു. ദൈവത്തിന്റെ സ്വത്വം തിരിച്ചറിയാനാവാതെ ആത്മീയത വഴിതെറ്റിപ്പോകുമ്പോൾ യുക്തിവാദി പ്രസ്ഥാനമാകട്ടെ ദൈവമില്ലെന്നു സ്ഥാപിക്കുവാനുള്ള വ്യഗ്രതയിൽ മനുഷ്യന്റെ മേലുള്ള കുതിരകയറ്റത്തിനു നേരെ കണ്ണടയ്‌ക്കുന്നു. അഴുക്കുചാലിനുമേല അമ്പലം പണി തുടങ്ങുമ്പോൾ സ്വന്തംഭവനത്തിലെ പൂജമുറി ശുദ്ധീകരിക്കാൻ മറക്കുന്നവരെ ചെറുതായി ഒന്നു തോണ്ടുവാൻ ഈ എഡിറ്റോറിയലിന് കഴിയുന്നു. നന്ന്.
പട്ടാഴി ശ്രീകുമാർ
അമിതമായ അമ്പലവിശ്വാസത്തെ കുറിച്ച് ആത്മപരിശോധന നടത്താനുതകുന്ന മുഖക്കുറിപ്പ് നന്നായിട്ടുണ്ട്.
കുരീപ്പുഴ രാജേന്ദ്രൻ
Generated from archived content: letter_jan29_07.html