കത്തുകൾ

ജൂൺലക്കത്തിലെ മുഖക്കുറിപ്പ്‌ ‘ഭാര്യ ജീവിച്ചിരിക്കെ ഭർത്താവ്‌ മരിക്കാൻ കൊതിക്കുക’ ചിന്താർഹവും സത്യാത്മകവുമായി. അടുത്ത കാലത്തായി വെറുതെ മനസിൽ കുടിയേറിയ ചിന്തകളും ആശയങ്ങളും അതേപടി പകർത്തിയിരിക്കുന്നു. കാലിക സമസ്യകളെ വിശകലനം ചെയ്ത്‌ സമാനമനസുകളിലെ ചോരപ്പാടുകളെ ഒപ്പിയെടുക്കുവാനുള്ള താങ്കളുടെ അതീന്ദ്രിയശേഷി എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു.

ഉമ്മന്നൂർ ഗോപാലകൃഷ്ണൻ

മുഖക്കുറിപ്പ്‌ സത്യസന്ധമായ കാഴ്‌ചപ്പാടുകൾ തന്നെ. ലോകത്തെ നയിക്കുമ്പോഴും പുരുഷൻ തോറ്റുപോകുന്നത്‌ ഇങ്ങനെ ചിലയിടങ്ങളിൽതന്നെ ‘വിധവൻ’ എന്നതിനു പകരം ‘വിഭാര്യൻ’ എന്ന ശുദ്ധപദം ഭാഷയിലുണ്ടായിരുന്നു. ഷാജി ഇടപ്പള്ളിയുടെ കവിത നന്നായി, ജോസഫിനോട്‌ ചേരാതെ യേശുവിനെ പ്രസവിച്ച മറിയ ആരെയാണ്‌ കിടക്കയിൽ ക്ഷണിച്ചത്‌? എ.കെ പുതുശ്ശേരി അതും കവിതയാക്കുമോ? ഏത്‌ തക്കിടിമുണ്ടനെന്നും പറയണം. മാത്ര രവിയുടെ കവിതയും മണിക്കവിതയും ആലോചനാമൃതം.

പ്രശോഭൻ ചെറുന്നിയൂർ

വിവാഹം എന്ന പ്രകിയ കഴിയുന്നതോടുകൂടിത്തന്നെ അസ്തിത്വവും ഉള്ള ജീവിതവും നഷ്ടപ്പെട്ടുപോകുന്ന ഒരു ഹതഭാഗ്യന്റെ പിൽക്കാലത്ത്‌ അറിയപ്പെടാനുള്ള നാമവിശേഷണമാണ്‌ ‘ഭർത്താവ്‌ എന്നത്‌’. അയാൾ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന മാർഗ്ഗസംഹിത അനുസരിച്ച്‌ മുന്നോട്ടു നീങ്ങുന്ന ഒരു ജീവിയായതുകൊണ്ട്‌, ഭൗതികമായ ഒരു മരണത്തിന്‌ പ്രത്യേകിച്ചൊരു വാർത്താപ്രാധാന്യവും ഇല്ല.

ശൈലൻ

Generated from archived content: letter_aug24_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here