ഗ്രാമം കിട്ടി. ഒരു ‘ജന്മഗൃഹം സംസാരിക്കുന്നു’ നന്നായി. – കുരീപ്പുഴ ശ്രീകുമാർ
ജൂലൈ ഗ്രാമം കിട്ടി. പി.കെ.ഗോപിയുടെ ‘അകംപുറം’ എന്ന കവിത, പവിത്രൻ ഓലശ്ശേരിയുടെ അച്‌ഛൻ, വി.കെ.കെ.രമേഷിന്റെ എക്‌സിറ്റ് എന്നീ കഥകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പെൺസാന്നിദ്ധ്യം കൊണ്ട് ഈ ലക്കം ശ്രദ്ധേയമായി. – ശങ്കു, ചേർത്തല
ഗ്രാമം വായിച്ചു. നിഷേധിയുടെ മുഖചിത്രം കൊടുത്തത് ഉചിതമായി. എഡിറ്റോറിയൽ ഞെട്ടിക്കുന്ന ഒരു സത്യം തന്നെ. (ഒരു ജന്മഗൃഹം സംസാരിക്കുന്നു). കഥ-ശശികുമാർ സോപാനത്തിന്റെ ‘പെണ്ണ്’ നന്നായി. ഈ പൊന്നുരുക്കൽ എന്ന് സമൂഹത്തിന്റെ ഇടയിൽ നിന്നും തുടച്ചുനീക്കാൻ സാധിക്കും? – സാംപ്രകാശ് തൃശിലേരി
ശശികുമാർ സോപാനത്തിന്റെ “പെണ്ണ്” എന്ന കഥ വളരെ ശ്രദ്ധേയമായിരുന്നു. – മോഹനൻ, ചൂരക്കോട്
ജൂലൈ ലക്കം കിട്ടി. പി.പി.ജാനകിക്കുട്ടിയുടെ ‘സ്‌ത്രീയാര്?’ എന്ന കവിത വായിച്ചപ്പോൾ സ്‌ത്രീ ഒരു ചോദ്യചിഹ്‌നം തന്നെയാണെന്ന് തോന്നിപ്പോയി. – രാധ.എം.കണ്ണന്നൂർ
ജൂലൈ ലക്കംകിട്ടി. ആർ.രാധാകൃഷ്‌ണന്റെ കഥ, “സാർത്ഥകം” അത്, തികച്ചും സാർത്ഥകം തന്നെ. “കഷ്‌ടത കത്തിച്ച തീയിൽ സ്വയം വെന്തു, സ്വന്തജനത്തിന് തീൻമേശയായവരുടെ ചൈതന്യവത്തായ കവിത, ”ബോധിവൃക്ഷങ്ങ“ളിൽ ജി.വിക്രമൻപിളള കത്തിനിൽക്കുമ്പോൾ-”കുരുക്ഷേത്രയുദ്ധം വീണ്ടും“ ജയിക്കുവാൻ പി. രാമകൃഷ്‌ണപിളള കുരുക്ഷേത്രയുദ്ധങ്ങൾ ആവിഷ്‌ക്കരിക്കുന്ന കവിത, ഇവയൊക്കെ പുനർവായന ആവശ്യപ്പെടുന്ന രചനകളാണ്. – ആർ.പി.വലിയന്നൂർ, കണ്ണൂർ
ജൂലൈ ലക്കം കിട്ടി. മുഖക്കുറിപ്പാണ് ഗ്രാമത്തിന്റെ ആകർഷക ഘടകം. – ജിജോ രാജകുമാരി
ശശികുമാർ സോപാനത്തിന്റെ കഥ മികച്ചുനിൽക്കുന്നു. – റ്റോംസ് കോനുമഠം
മാമുകട്ടപ്പന, പി.കെ.ഗോപി, വി.കെ.കെ.രമേഷ്, മുഞ്ഞിനാട് പത്മകുമാർ എന്നിവരുടെ രചനകൾ ഈ ലക്കം ഗ്രാമത്തിൽ മികവു പുലർത്തി. – എരമല്ലൂർ സനിൽകുമാർ
സി.ജെ.മണ്ണുംമൂടിനെ കൂടാതെ മഹാഗണിത ശാസ്‌ത്രപ്രതിഭയായിരുന്ന ജോർജ്ജ് പടമാടന്റെ നിര്യാണവും ചരമക്കോളത്തിൽ ഒതുക്കി അമ്മൂമ്മപത്രങ്ങൾ സംസ്‌കാരത്തിന് ‘സംസ്‌കാരം’ ചെയ്‌തിരിക്കുന്നു. – ജി.കെ.മാങ്കുളം
ഗ്രാമം കൈപ്പറ്റി. പിതാവായതിൽ ലജ്ജതോന്നുകയും പെണ്ണായിപ്പിറക്കരുതെന്നും പിറന്നാൽ ഗർഭപാത്രം വന്ധ്യമാകട്ടെ എന്നും പറയുന്ന യുവത്വം ഇന്നിന്റെ ഭീകരമുഖം പ്രതിഫലിപ്പിക്കുന്നു. – ചേപ്പാട് സോമനാഥൻ
Generated from archived content: letter_aug.html