കത്തുകൾ

അധ്യാപികമാർ കുറച്ചുകൂടി മാന്യത കമ്മിയുള്ള വസ്ര്തധാരണരീതി പിന്തുടർന്നു പോന്നാൽ, ഗ്രാമീണമേഖലയിൽ പൂട്ടിപ്പോകുന്ന സ്‌കൂളുകളിലേയ്‌ക്ക്‌ കൂടുതലായി രക്ഷകർത്താക്കളെയും അതുവഴി കുട്ടികളെയും ആകർഷിക്കാനുതകുമെന്ന്‌ തോന്നുന്നു.

ശൈലൻ

ഗ്രാമം കൈപ്പറ്റി. എഡിറ്റോറിയലിനു കാലിക പ്രസക്തിയുണ്ട്‌. മാങ്കുളം ജി.കെയുടെ ‘എഴുത്താണി’ നന്നായിട്ടുണ്ട്‌.

മധു കുട്ടംപേരൂർ

സെപ്‌റ്റംബർ ലക്കം ഗ്രാമത്തിൽ ‘വേഷവും വികാരവും’ എന്ന പേരിലെഴുതിയ മുഖക്കുറിപ്പ്‌ വായിച്ചു. പാലിക്കപ്പെടേണ്ടതായ ചില വശങ്ങൾ അതിലുണ്ട്‌. അതേസമയം അംഗീകരിക്കാനാകാത്ത ചില ഘടകങ്ങളും കുറവില്ലാതില്ല.

നീത പാമ്പുറം

അർദ്ധനഗ്നരായി ആണും പെണ്ണും ഇടപഴകിയിരുന്ന പണ്ട്‌ ഒരു ബലാത്സംഗക്കേസ്സുപോലും കേട്ടിരുന്നില്ല. ഇന്നത്തെ വേഷം തന്നെ വികാരത്തിന്‌ കാരണം. മുഖവുര ശ്രദ്ധാർഹം.

മൂർക്കോത്ത്‌ ബാലചന്ദ്രൻ

Generated from archived content: letter1_dce26_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here