അറിയുകില്ലൊന്നും അറിയേണ്ട ഒന്നും
അടയ്‌ക്കുന്നു മിഴിയിമകൾ ഞാൻ സദാ
അയലത്തോരെല്ലാമതി വഷളന്മാർ
അതോർത്തു പുഞ്ചിരിയധരങ്ങൾ തോറും
നമുക്കു നമ്മുടെ അകത്തുളളാളുടെ
അരിയനൊമ്പരമതിൻ കിനാവുകൾ
അവളും ഞാനുമെന്നരുമയാം കുഞ്ഞും
വിദഗ്‌ധനാം തട്ടാനൊരുത്തനും മതി
മുളച്ചു പൊങ്ങുന്നുണ്ടാസനത്തിൽ
നിന്നൊരാൽ
അതിൻ ചുവട്ടിൽ നാം സുഖദനിദ്രയിൽ………
Generated from archived content: poem8_jan01_07.html Author: latheesh_keezhalloor