ഗ്രാമങ്ങൾ നന്മയുടെ പ്രതീകങ്ങളാണെങ്കിൽ എന്റെ ഗ്രാമവും എല്ലാ നന്മകളെയും അനുഭവവേദ്യമാക്കുന്നു. പ്രകൃതി
കനിഞ്ഞരുളിയ എല്ലാ വിഭവങ്ങളും സമൃദ്ധിയിൽ എന്നും പൂത്തുലഞ്ഞു നിൽക്കുന്ന കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും
ഇരുപത്തിരണ്ടു കിലോ മീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു കീഴല്ലൂർ എന്ന എന്റെ ഗ്രാമം.
കണ്ണൂർ ജില്ലയിലെ ഒട്ടും അപ്രധാനമല്ലാത്ത പുഴയാണ് ‘അഞ്ചരക്കണ്ടിപ്പുഴ’. സർവ്വസമൃദ്ധികളെയും കൊണ്ടു വരുന്ന ഈ
പുഴയുടെ തീരത്താണ് പ്രകൃതിഭംഗികൾ നിറഞ്ഞു തുളുമ്പുന്ന എന്റെ ഗ്രാമം. അഞ്ചരക്കണ്ടിപ്പുഴയുടെ തീരത്താണ്
ഏഷ്യയിലെ ഒന്നാമത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമായിരുന്ന കർപ്പത്തോട്ടം സ്ഥിതിചെയ്തിരുന്നത്. ഈ
കർപ്പത്തോട്ടത്തിനരികിൽ ഒരു കൊട്ടാരമുണ്ടായിരുന്നു. ബ്രിട്ടീഷ് അധിനിവേശകാലത്ത് ബ്രൗൺ സായിപ്പാണ് ഈ കൊട്ട
ാരവും തോട്ടവും നിർമ്മിച്ചത്. ഇംഗ്ലണ്ടിലെ തെയിൽസ് നദിയുടെ തീരത്തുള്ള ബക്കിംങ്ങ് ഹാം പാലസിന്റെ അതേ
രൂപത്തിലായിരുന്നു ഈ കെട്ടിടമ പണിതത്. എന്നാൽ ഈ തോട്ടവും കൊട്ടാരവും അടുത്ത കാലത്ത് സ്വകാര്യവ്യക്തികൾ
വിലക്കെടുക്കുകയും അവിടെ കണ്ണൂർ മെഡിക്കൽ കോളേജ് പണിയുകയും ചെയ്തതോടെ ചരിത്രസ്മാരകമായി
നിലനിർത്തേണ്ടിയിരുന്ന കർപ്പത്തോട്ടവും കൊട്ടാരവും ഓർമ്മകളായി മാറി.
കണ്ണൂരിന്റെ ഭൂപടത്തിൽ കീഴല്ലൂരിന് പ്രത്യേക സ്ഥാനമുണ്ട്. തലശ്ശേരി, മാഹി എന്നീ പട്ടണങ്ങളിലുള്ള ജനങ്ങൾ കുടിക്ക
ുന്നത് കീഴല്ലൂരിലെ പുഴയിലെ വെള്ളമാണ്. കേരള ജല അതോറിറ്റിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്
കീഴല്ലൂരിലാണ്. എല്ലാറ്റിനുമുപരിയായി ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന മൂർഖൻ
പറമ്പ്‘ സ്ഥിതിചെയ്യുന്നത് എന്റെ ഗ്രാമത്തിന് തൊട്ടടുത്താണ്. കീഴല്ലൂർ പഞ്ചായത്തിലാണ് മൂർഖൻ പറമ്പ്. രണ്ടായിരം
ഏക്കറിലധികം പരന്നുകിടക്കുന്ന മൂർഖൻ പറമ്പിൽ ഭൂരിഭാഗവും കശുമാവിൻ തോട്ടമാണ്. ഈ കാട്ടിനുള്ളിൽ
മനോഹരമായ കാട്ടരുവിയും ഋഷിമാർ തപസ്സു ചെയ്തെന്നു വിശ്വസിക്കപ്പെടുന്ന ഗുഹകളുമുണ്ട്. എന്നാൽ വിമാനത്താവളം
യാഥാർത്ഥ്യമാവുകയാണെങ്കിൽ പ്രകൃതിയുടെ ഈ സൗഭാഗ്യങ്ങളൊക്കെ ഓർമ്മകൾ മാത്രമായി അവശേഷിക്കുമെന്നതാണ്
ഞങ്ങളുടെ ദുഃഖം.
Generated from archived content: eassy1_oct1_07.html Author: latheesh_keezhalloor