സ്‌ഫോടനം

കിരാതരൂപങ്ങൾ മുറിച്ചിട്ട

തീരാത്ത നോവുകൾ

പുനർജ്ജനിച്ചപ്പെരുവഴിയിലൂടെ

കബന്ധനിര കൂട്ടിവയ്‌ക്കുന്നു.

അനുതാപം കടപുഴകിയെറിയുമ്പോൾ

അനുചിതം പടികടന്നെത്തുന്നു.

അറിയായുഗ്ര ശബ്‌ദ വീചികളിൽനിന്നും

രുധിരഗന്ധം പെരുവഴിയിൽ പകരുന്നു.

ഇതൊരു പന്തിൻ പ്രതീകങ്ങളാക്കീടുകിൽ

കാണ്മതാം പരശ്ശതം ബലിയാടുകൾ

അഗ്നി താണ്‌ഡവമാടും തുടർക്കഥകളിൽ

ഇരുകാലി ജന്മങ്ങൾ കരിന്തിരികളായ്‌.

Generated from archived content: poem18_july.html Author: kvn_kallada

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here