കഥകളിയിലൂടെ

കഥകളികലയുടെ കാവ്യശ്രീ….

കഥകളി കേരള കേഴ്‌വിശ്രീ…

കഥകളികേരള ഇതിഹാസത്തിൻ

സമഗ്രസാധന കാവ്യശ്രീ…

രാഗപരാഗം പകരും കഥകളി

കൈമുദ്രകൾ തൻ നവ്യശ്രീ…

താളലയത്തില്‌ ചലന സംസ്‌കൃതി

നാദലയത്തില്‌ ഭാവന ഭാസുര-

ഭാവാ… രസകര ഭാവനയാകെ

കഥകളികാവ്യകലോത്സവം..

ഗുരുവരകരുണാസാഗരഈശ്വര-

ശക്തിനിറഞ്ഞുതുളുമ്പും കഥകളി

പഞ്ചമവാദ്യം.. ശബ്‌ദാരസകര

പഞ്ചമവാദ്യാ….ആവൃതരസകര

സമ്മേളനരസസാരാത്മകമാം

അഞ്ചിത സുന്ദരകഥകളിനൃത്തം

നിറചായത്താൽ രൂപം കുന്തി

നിർവൃതി ബിംബാ… കലയായ്‌ മാറ്റി

ആഷാഭൂഷണ ആടയണിഞ്ഞ്‌

കിരീടമുറവച്ചാടും കഥകളി.

Generated from archived content: poem6_feb10_06.html Author: kv_ramakrishnapillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here