അറിയുവിൻ

ഒരുമയുടെ പൂക്കളങ്ങൊരുമിച്ചുവാരുവിൻ

പെരുമയുടെ പൂമഴവർഷിച്ചു നേടുവിൻ

തനിമയുടെ സൗന്ദര്യമൊന്നായിക്കാണുവിൻ

മനുജഹൃദിസന്തുഷ്‌ടികൊണ്ടാടി വാഴുവിൻ

നന്മയുടെ ദർപ്പണം കൊണ്ടുനടക്കുവിൻ

തിന്മയുടെ വാളൂരി ദൂരെയെറിയുവിൻ

ഹിംസയതു ദുഷ്‌കരം ചെയ്യാതിരിക്കുവിൻ

വംശമതു ജീവനാണൊന്നായിക്കാണുവിൻ

നിയതിയുടെ ശക്തിയെച്ചിന്തിച്ചറിയുവിൻ

പിറവിയുടെ യാഥാർത്ഥ്യ ശക്തിയറിയുവിൻ

ഇരുളോ! വെളിച്ചമോ! മുൻപതോ, പിൻവതോ

പറയാനറിയുന്ന ചിന്തയിൽ മുഴുകുവിൻ

സന്ദേഹമില്ലാത്ത സത്യമറിയുവിൻ

നിർവ്യാജ ലോകമാം സ്വർലോകമറിയുവിൻ

വാരി പ്രപഞ്ചത്തിൻ ജീവനാണറിയുവിൻ

ജീവന്റെ ശക്തിയോ അനിലാനാണറിയുവിൻ

Generated from archived content: poem1_apr23.html Author: kv_ramakrishnapillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here