അഗ്നി പ്രകാശമുണ്ടെങ്കിലും
ജീവിത ശക്തിപകരും പ്രകാശമില്ല
അഗ്നിസ്‌ഫുലിംഗങ്ങൾ പൊട്ടിത്തെറിച്ച്
നഷ്‌ടമായെത്തുന്നു ശക്തിയെല്ലാം.
പാരിന്റെ ജീവനശക്തിപോലും
പ്രകൃതി വിരുദ്ധമായ് മാറിടുന്നു
പാരാവാരം മർദ്ദക്രൂരചലനത്തിൽ
പാരം തകർക്കുന്നു ശക്തിയായി….
മേദിനീ…. മോദം തകരുന്നു കേവല….
ഭാവത്തിലെല്ലാം തകർന്നിടുന്നു….
പ്രകൃതിയും വികൃതിയായ് മാറുന്ന ലോകം
പ്രകൃതിയെ തല്ലി തകർക്കുന്ന കാലമായ്
Generated from archived content: poem14_june_05.html Author: kv_ramakrishnapillai