ചെറുപുഞ്ചിരി പായിച്ചു
ചെറ്റടുത്തങ്ങെത്തിടുമ്പോൾ
വെണ്ണകട്ടോരുണ്ണിയെപ്പോൽ
പതുങ്ങുവതെന്തിനാമോ?
ചിരകാലബന്ധമന്യേ
പിറകോട്ടുപോവാതെന്തേ
പ്രതികൂലമനോഭാവ
പ്രകർഷമതെന്തിനാവോ?
മിഴിമങ്ങും മുഖംപേറി
കഴിവതെന്തശക്തരായ്
ചിരിയുളളിൽത്തിളങ്ങുന്നോ
ചിതമല്ലാവികാരമേ
പുകമറമാറിവെളളി
വെളിച്ചത്തിൽ തുരുത്തെത്തി
ഇനിമിണ്ടാതിരുന്നോണം
ഇടയ്‌ക്കോതി മനസ്സാക്ഷി
കർക്കടകം വന്നതേയുളളിൽ
കുരിശേന്തും മഹത്വമായ്
കഥയൊക്കെപ്പെരുവഴിയിൽ
കദനത്താലിടറുന്നോ?
Generated from archived content: poem10_jan01_07.html Author: kumarapuram
Click this button or press Ctrl+G to toggle between Malayalam and English