കൂട്ടിൽകിടന്ന് ചിലച്ചുകൊണ്ടിരുന്ന തത്തമ്മയെ വാനിലേയ്‌ക്കു തുറന്നുവിടുമ്പോൾ അയാളുടെ മനസ്സ് നിറയെ കുറ്റബോധമായിരുന്നു. പാവം കിളിയെ കൂട്ടിലടച്ച് അതിന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചതിൽ അയാൾ, നീറി. വാനിലേയ്‌ക്കു പറന്നു പോയ തത്തമ്മ രണ്ടുദിവസത്തിനകം പഴയ കൂട്ടിൽ തിരിച്ചെത്തി. അയാൾ അത്ഭുതപ്പെട്ടുപോയി. അപ്പോൾ തത്തമ്മ പറഞ്ഞു “ഈ കൂട്ടിലെന്നെ അടക്കുക. ഇതിൽ കഴിയുമ്പോൾ എനിക്കു സ്വപ്‌നം കാണാൻ ഈ നീലാകാശമെങ്കിലും ഉണ്ട്. അത് നഷ്‌ടപ്പെടുത്തരുതേ.”
Generated from archived content: story7_dec.html Author: ks_jayakumar