എട്ടാം മാസം എസ്സേടിയിൽ ജനനം
മൂന്നുമാസത്തെ മുന്നൊരുക്കം.
അമ്മ കട്ടിലിൽ നിന്നനങ്ങാതെ,
അച്ഛൻ അമ്മയ്‌ക്കരികിൽ നിന്നും
അങ്ങനെ-ജീവിതത്തിനും മരണത്തിനും
ഇടയിലെ ആദ്യത്തെ പീൺവിളി-
യൗവനത്തിന്റെ ചോരത്തിളപ്പിൽ
ചിതറിപ്പാഞ്ഞ ഇരുചക്രമൂളലിൽ,
കൊരുത്തു മാഞ്ഞ കോളുകൾ.
മരുന്നിന്റെ മണമൂറും വരാന്തയിൽ നിന്നും
ലഹരിക്കിടക്കകളിലേക്ക്
ഒടുവിൽ – ഇന്നലെ…
അവസാന പ്രതീക്ഷയും ശമിച്ച്
പടിയിറങ്ങവേ…
പിന്നിൽ ഞാൻ കൊതിച്ചതും…
Generated from archived content: poem16_jun1_07.html Author: krishnankutty_madavoor