അവള്‍

കുട്ടി നിര്‍ത്താതെ കരയുമ്പോള്‍
ഇടയ്ക്കൊക്കെ മുല കൊടുത്തു
രക്തം വലിച്ചൂറ്റുന്നതുപോലെ
അവള്‍ക്കു തോന്നി
കീറത്തുണിക്കു പിന്നിലെ
നഗ്നതയെ അയലത്തെ
ആണൊരുത്തന്‍ ആസ്വദിച്ചു
ഇല്ലായ്മയെന്തെന്നു അവളറിഞ്ഞു
പുരയിടം വിറ്റു കുടിച്ച
കൂട്ടത്തില്‍ ഭര്‍ത്താവ്
തന്നെയും ഉപേക്ഷിച്ചു
പിന്നെ വീട്ടിലേക്കുള്ള തിരിഞ്ഞോട്ടം
അവിടെയും ഒതുങ്ങിക്കഴിയാന്‍
ഒരുത്തന്‍ അനുവദിക്കുന്നില്ല-
ജീവിതത്തിലേക്കു വിരുന്നു
വന്ന ദാരിദ്ര്യം.

Generated from archived content: poem1_mar7_14.html Author: kr_madhukumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here